ഉപതിരഞ്ഞെടുപ്പ്
ഉപതിരഞ്ഞെടുപ്പില്‍ വിജയം വര്‍ഗീയശക്തികള്‍ക്കായിരുന്നു .എറണാംകുളത്തും ആലപ്പുഴയിലും കണ്ണൂരിലും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയിരുന്ന വോട്ടുകളില്‍ നിന്നും വന്‍ വര്‍ദ്ദനവാണ് ഉണ്ടായിരിക്കുന്നതു .കണ്ണൂരില്‍ എന്‍ഡിഎഫ് മുവായിരത്തോളം വോട്ടുകള്‍ നേടുകയുണ്ടായി. കേരളം ഇന്ന് ജാതി മത ശക്തികള്‍ക്ക് വന്‍ സ്വാധീനം ഉള്ള ഒരു പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു.യു.ഡി എഫ് അതിനെ പരസ്യമായി അനുകൂലിക്കുന്നു.അബ്ദുള്ളക്കുട്ടി തന്നെ, താന്‍ മുസ്ലീം വിശ്വാസം ഉള്ള ആളായതിനാലാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് എന്ന രീതിയിലുള്ള പ്രചാരണമാണു നടത്തിയത്.മറ്റു സ്ഥലങ്ങളിലും ഇതു തന്നെ സ്ഥിതി. മറിച്ചല്ല എറണാംകുളത്തു ഡൊമനിക്ക് തിരഞ്ഞെടുപ്പു ദിവസം സഭയെല്ലാം വോട്ടു ചെയ്യണം എന്നു മാധ്യമങ്ങളോടു പറഞ്ഞെതു ഡൊമനിക്കിന്റെ വിജയത്തിനു പ്രധാന പങ്കു വഹിച്ചു .സത്യത്തില്‍ ഈ സര്‍ക്കാര്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്തു.വിഭാഗീയത കാരണം അതൊന്നും ഫലവത്തായി പ്രചരിപ്പിച്ചില്ല, മാധ്യമങ്ങളും എതിരായി.എന്തായാലും എല്ലാം കലങ്ങിത്തെളിഞ്ഞ് നന്നാവും എന്നു തന്നെ ഞാന്‍ കരുതുന്നു.അങ്ങനെ അല്ലാതെയാവാന്‍ ഈ പ്രസ്ഥാനത്തിനു കഴിയില്ല.
17.11.09
Subscribe to:
Post Comments (Atom)
No comments:
Post a Comment