17.11.09

ഉപതിരഞ്ഞെടുപ്പ്
ഉപതിരഞ്ഞെടുപ്പില്‍ വിജയം വര്‍ഗീയശക്തികള്‍ക്കായിരുന്നു .എറണാംകുളത്തും ആലപ്പുഴയിലും കണ്ണൂരിലും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കിട്ടിയിരുന്ന വോട്ടുകളില്‍ നിന്നും വന്‍ വര്‍ദ്ദനവാണ്‌ ഉണ്ടായിരിക്കുന്നതു .കണ്ണൂരില്‍ എന്‍ഡിഎഫ്‌ മുവായിരത്തോളം വോട്ടുകള്‍ നേടുകയുണ്ടായി. കേരളം ഇന്ന് ജാതി മത ശക്തികള്‍ക്ക് വന്‍ സ്വാധീനം ഉള്ള ഒരു പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു.യു.ഡി എഫ് അതിനെ പരസ്യമായി അനുകൂലിക്കുന്നു.അബ്ദുള്ളക്കുട്ടി തന്നെ, താന്‍ മുസ്ലീം വിശ്വാസം ഉള്ള ആളായതിനാലാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് എന്ന രീതിയിലുള്ള പ്രചാരണമാണു നടത്തിയത്.മറ്റു സ്ഥലങ്ങളിലും ഇതു തന്നെ സ്ഥിതി. മറിച്ചല്ല എറണാംകുളത്തു ഡൊമനിക്ക് തിരഞ്ഞെടുപ്പു ദിവസം സഭയെല്ലാം വോട്ടു ചെയ്യണം എന്നു മാധ്യമങ്ങളോടു പറഞ്ഞെതു ഡൊമനിക്കിന്റെ വിജയത്തിനു പ്രധാന പങ്കു വഹിച്ചു .സത്യത്തില്‍ ഈ സര്‍ക്കാര്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്തു.വിഭാഗീയത കാരണം അതൊന്നും ഫലവത്തായി പ്രചരിപ്പിച്ചില്ല, മാധ്യമങ്ങളും എതിരായി.എന്തായാലും എല്ലാം കലങ്ങിത്തെളിഞ്ഞ് നന്നാവും എന്നു തന്നെ ഞാന്‍ കരുതുന്നു.അങ്ങനെ അല്ലാതെയാവാന്‍ ഈ പ്രസ്ഥാനത്തിനു കഴിയില്ല.

24.12.07


യേശു ജറുസ്സലേമിലേക്ക് പോയി കാള ,ആട് ,പ്രാവ്,എന്നിവ വില്ക്കുന്നവരേയും നാണയം മാറ്റാനിരിക്കുന്നവരേയും ദേവാലയത്തില്‍ അവന്‍ കണ്ടു.അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്നും പുറത്താക്കി നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു.പ്രാവുകളെ വില്ക്കുന്നവരോട് അവന്‍ കല്പിച്ചു ഇവയെ ഇവിടെനിന്നും എടുത്ത് കൊണ്ടു പോകുവിന്‍ എന്റെ പിതവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.....

17.12.07


സഖാവ്

എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെതളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം .സഖാക്കളെ മുന്നോട്ട്.ലാല്‍ സലാം .................

14.12.07

ഒരു നാള്‍ എന്‍റെ ഹ്യദയത്തിന്‍റെചുവപ്പു നീ തിരിച്ചറിയുംഅന്നെന്‍റെ രക്തം കൊണ്ടുമേഘങ്ങള്‍ ചുവക്കും.എന്‍റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും അന്നു ഭൂമിയിലെമുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍ .....ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും .
khaleel Jibran

11.12.07



വര്‍ഗ്ഗബോധമില്ലാത്തവരുടെ ജല്പനങ്ങള്ക്ക് കാത് കൊടുക്കാതെ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകള്‍ കരുത്താക്കിചോരച്ചെങ്കൊടി കയ്യിലേന്തി അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ചുവന്ന പുലരിക്കായ് ഒരൊറ്റ മനസായി പോരാടുക..........